തൃശൂർ: ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു.
ഇന്ത്യയിലെ കൽദായ സഭയെ കഴിഞ്ഞ അരനൂറ്റാണ്ടിലധികം നയിച്ച മെത്രാപ്പൊലീത്തയുടെ വേർപാട് സഭയ്ക്കും വിശ്വാസികൾക്കും കനത്ത നഷ്ടമാണ്. ഗവേഷകനും സുറിയാനി ഭാഷാപണ്ഡിതനുമെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ലോകം മുഴുവൻ വ്യാപിച്ചുകിടക്കുകയാണ്.
64 വർഷത്തെ പൗരോഹിത്യ ജീവിതത്തിനിടെ 56 വർഷമാണ് അദ്ദേഹം ഭാരതസഭയെ നയിച്ചത്. ഭാരതസഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തിയതും മാർ അപ്രേം മെത്രാപ്പൊലീത്തയാണ്- വി.ഡി. സതീശൻ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |