കോഴിക്കോട് : വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 20 ഹോട്ട്സ്‌പോട്ടുകൾ ഉള്ളതായി ഡി.എഫ്.ഒ യു.ആഷിക് അലി.
കഴിഞ്ഞ നാല് വർഷത്തിനിടെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കാട്ടുപന്നികളുടെ അക്രമണമാണെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ ഡി.എഫ്.ഒ അറിയിച്ചു. 549 കാട്ടുപന്നി ആക്രമണമാണുണ്ടായത്. 529 കാട്ടാന ആക്രമണത്തിന് പുറമെ പുലി, കടുവ, കാട്ടുപോത്ത് അക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. പാമ്പ് കടിയേറ്റാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത്. ഈ വർഷം പാമ്പുകടിയേറ്റ ഒരു മരണവും തേനീച്ച കുത്തിയുള്ള ഒരു മരണവും ഉണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 233.47 ലക്ഷം രൂപ വന്യജീവി ആക്രമണങ്ങൾക്ക് നഷ്ടപരിഹാരമായി ജില്ലയിൽ നൽകിയിട്ടുണ്ട്.
മനുഷ്യവന്യജീവി സംഘർഷങ്ങൾ കുറക്കുന്നതിന് വനം വകുപ്പ് വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. മിഷൻ സർപ്പ, പി.ആർ.ടി, വൈൽഡ് പിഗ്, സോളാർ ഫെൻസിങ് എന്നിങ്ങനെ പത്ത് മിഷനുകൾ, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓപറേഷൻ സെന്റർ എന്നിവ പ്രവർത്തിക്കുന്നു. ജനജാഗ്രത സദസ്സുകൾ, വ്യാജവാറ്റിനെതിരായ പ്രവർത്തനങ്ങൾ എന്നിവയും നടക്കുന്നതായും ഡി.എഫ്ഒ അറിയിച്ചു.
549 കാട്ടുപന്നി ആക്രമണം
529 കാട്ടാന ആക്രമണം
അഞ്ച് വർഷത്തിനിടെ നഷ്ടപരിഹാരം 233.47 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |