കൊല്ലം: പെട്ടെന്ന് നടക്കേണ്ട വികസന പ്രവർത്തനങ്ങൾ സ്ഥലമേറ്റെടുക്കലിൽ കുരുങ്ങുന്നത് ഒഴിവാക്കാൻ നെഗോഷ്യേറ്റഡ് പർച്ചേസിനുള്ള നടപടികളിൽ ഇളവ് വരുത്തി റവന്യു വകുപ്പിന്റെ സർക്കുലർ. വില പേശി സ്ഥലം വാങ്ങുന്നതിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ലാൻഡ് പർച്ചേസ് കമ്മിറ്റികളുടെ ഘടന പുതുക്കി നിശ്ചയിച്ചും ഉത്തരവായി.
ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി സ്ഥലമേറ്റെടുക്കാൻ കുറഞ്ഞത് രണ്ടര വർഷമെങ്കിലും വേണ്ടിവരും. നഷ്ടപരിഹാര തുക തൃപ്തികരമല്ലെന്ന് പറഞ്ഞ് ഉടമകൾ കോടതിയിൽ പോയാൽ സ്ഥലമേറ്റെടുക്കൽ കൂടുതൽ നീളും. ഇതൊഴിവാക്കാനാണ് ഉടമകളുമായി വിലപേശി ഭൂമി ഏറ്റെടുക്കുന്ന നെഗോഷ്യേറ്റഡ് പർച്ചേസിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിച്ചിരിക്കുന്നത്.
എന്നാൽ പാലം നിർമ്മാണം, ഭവന നിർമ്മാണ പദ്ധതികൾ, വ്യവസായ സംരംഭങ്ങൾ തുടങ്ങിയ പരിമിതമായ ഉടമകളോ ഉള്ള സ്ഥലമേറ്റെടുക്കലിനേ നെഗോഷ്യേറ്റഡ് പർച്ചേസ് പ്രയോജനപ്പെടും.
കുറഞ്ഞ സമയത്തിൽ നെഗോഷ്യേറ്റഡ് പർച്ചേസ്
എല്ലാ ജില്ലകളിലും കളക്ടർ ചെയർമാനായി ഭൂമി വാങ്ങൽ കമ്മിറ്റി
ഭൂമി ആവശ്യമായ സർക്കാർ വകുപ്പ് കളക്ടറെ സമീപിക്കണം
ഉടമകളുമായി വിലപേശാൻ സമിതിയെ നിയോഗിക്കും
അടിസ്ഥാന വിലയുടെ 50 ശതമാനം വരെ ഉയർത്തിനൽകാം
കെട്ടിടങ്ങളുടെയും മരങ്ങളുടെയും കൃഷിയുടെയും വില നിശ്ചയിക്കണം
വില സംബന്ധിച്ച് ഉടമകളുമായി ചർച്ച നടത്തണം
വില നിർണയ റിപ്പോർട്ട് സംസ്ഥാനതല സമിതിക്ക് നൽകണം
സംസ്ഥാനതല സമിതി നിശ്ചയിക്കുന്ന വിലയ്ക്ക് കരാർ ഒപ്പിടണം
ഭൂമി ആവശ്യമായ ഏജൻസിയും ഉടമകളും തമ്മിൽ കരാർ
പാലങ്ങൾക്കും താങ്ങാകും
ജില്ലയിൽ നിരവധി പാലങ്ങളുടെയും ചെറിയ റോഡുകളുടെയും വികസനം സ്ഥലമേറ്റെടുക്കലിൽ കുടങ്ങിക്കിടക്കുകയാണ്. പരിമിതമായ ഭൂമിയും ഉടമകളും മാത്രമുള്ള ഏറ്റെടുക്കലുകൾ പോലും ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരമാണ് നടക്കുന്നത്. പുതിയ നിർദ്ദേശം വന്ന സാഹചര്യത്തിൽ പല വികസന പദ്ധതികളും വേഗയാർജ്ജിക്കും.
തിരുമുല്ലവാരത്ത് ഓഷ്യനേറിയം നിർമ്മിക്കാനുള്ള സ്ഥലം വാങ്ങൽ നടപടി പുതിയ സർക്കുലർ അടിസ്ഥാനമാക്കിയായിരിക്കും.
റവന്യു വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |