ക്ലാപ്പന: ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഞക്കനാൽ ആറാം വാർഡിലെ ചുമടുതാങ്ങിക്കുളം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി പുനർനിർമ്മിച്ച് സൗന്ദര്യവത്കരിച്ച് നാടിന് സമർപ്പിച്ചു. സി.ആർ. മഹേഷ് എം.എൽ.എ കുളത്തിന്റെ സമർപ്പണ കർമ്മം നിർവഹിച്ചു.
ഏകദേശം 6 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം പുനർനിർമ്മിച്ച് സൗന്ദര്യവത്കരിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ലത്തീഫ ബീവി, ഇന്ദുലേഖ രാജീഷ്, ഗീതാ രാജു, മിനി പൊന്നൻ, മാളു സതീഷ്, സന്തോഷ് ആനേത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |