തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സജീവമാകേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ സർക്കുലർ. ഡിജിപിയായ ശേഷം റവാഡയുടെ ആദ്യ സർക്കുലറാണിത്. സമൂഹ മാദ്ധ്യമങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വിവാദമുണ്ടാക്കുന്ന പോസ്റ്റുകളും കമന്റുകളും വേണ്ടെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വനിതാ ബറ്റാലിയനിൽ നവമാദ്ധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി കമൻഡാന്റ് സർക്കുലർ ഇറക്കി. പൊലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കരുതെന്നും ഡി.ജി.പിയുടെ ഉത്തരവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |