തിരുവനന്തപുരം: മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന ഭവന സമുന്നതി (2025-26) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാസയോഗ്യമല്ലാത്തതും അടച്ചുറപ്പില്ലാത്തതുമായ ഭവനങ്ങളിൽ താമസിക്കുന്ന സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന നാലുലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവരുടെ ഭവനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ധനസഹായം. സെപ്തംബർ 1 മുതൽ 30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും www.kswcfc.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |