തിരുവനന്തപുരം: രാജ്യത്തെ മുൻനിര സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. എം.ബി.എ, എം.സി.എ., എം.എസ് സി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം. 7 വരെ അപേക്ഷിക്കാം.
എ.ഐ കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഐ.ബി.എം രൂപകൽപ്പന ചെയ്ത 'ക്യു-സ്ക്വയേഡ് ' പാഠ്യപദ്ധതിയാണ് കോഴ്സുകളുടെ ആകർഷണം. ഇൻഡസ്ട്രിക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകുന്നതിനൊപ്പം ഐ.ബി.എമ്മിന്റെ ലൈവ് പ്രോജക്റ്റുകൾ, ഇന്നവേഷൻ ലാബുകൾ, ബൂട്ട് ക്യാമ്പുകൾ, കരിയർ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ എന്നിവയിലും വിദ്യാർത്ഥികൾക്ക് പങ്കാളികളാകാമെന്ന് ഐ.ബി.എം അക്കാദമിക് റിലേഷൻഷിപ്പ് ഹെഡ് ഹരി രാമസുബ്രഹ്മണ്യൻ പറഞ്ഞു.
പഠനത്തോടൊപ്പം തൊഴിൽ ചെയ്യാൻ സഹായിക്കുന്ന 'ഏൺ വൈൽ യു ലേൺ' മാതൃകയും പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്. പഠനത്തിന്റെ ഭാഗമായി ആഗോള കമ്പനികളിൽ ഇന്റേൺഷിപ്പും പഠനം പൂർത്തിയാക്കുന്നവർക്ക് മുൻനിര മൾട്ടിനാഷണൽ കമ്പനികളിൽ പ്ലേസ്മെന്റ് സഹായവും ലഭിക്കും .വിവരങ്ങൾക്ക് https://www.ibmiceq2d.com. ഫോൺ: +91 73563 38285 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |