കൊച്ചി: പരമ്പരാഗത ആയുർവേദ അറിവുകളെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ച് നിർമ്മിച്ച ദന്ത സംരംക്ഷണ ഉത്പന്നമായ ദന്തകാന്തി ഗണ്ഡുഷ് ഓയിൽ പുള്ളിംഗ് പതഞ്ജലി വിപണിയിൽ അവതരിപ്പിച്ചു. ഉത്തരാഖണ്ഡ് ദന്തൽ അസോസിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ സ്വാമി രാംദേവും ആചാര്യ ബാലകൃഷ്ണയും ചേർന്ന് പ്രകാശനം നിർവഹിച്ചു.
ദൈനംദിന ആവശ്യത്തിനായി ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ പാരമ്പരാഗത ആയുർവേദ ഔഷധമാണ് 'ദന്ത്കാന്തി ഗണ്ഡൂഷ് ഓയിൽ പുള്ളിംഗെന്ന് ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു. ഇന്ത്യൻ ദന്തൽ അസോസിയേഷൻ ഉത്തരാഖണ്ഡ് ശാഖ പ്രസിഡന്റ് ഡോ. രാജീവ് ബൻസൽ, സെക്രട്ടറി ഡോ. വിശ്വജീത് വാലിയ, ട്രഷറർ ഡോ. വൈഭവ് പാഹ്വ എന്നിവർ സന്നിഹിതരായിരുന്നു.
ഈ ഉൽപ്പന്നത്തിൽ തുമ്പുരു എണ്ണ, കറുവാപ്പട്ട/ക്ലോവ് ഓയിൽ, പുതിനയില എണ്ണ, യൂക്കലിപ്റ്റസ് ഓയിൽ, തുളസി ഓയിൽ എന്നിവ ചേർത്തിട്ടുണ്ട്. ഇവയെല്ലാം ദന്തരോഗങ്ങൾ തടയുന്നതിനും ദന്ത സംരക്ഷണത്തിനും സഹായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |