കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാഡമിക് പാനൽ വിപുലീകരിക്കാൻ വിവിധ വിഷയങ്ങളിലേക്ക് അദ്ധ്യാപകരെ (അക്കാഡമിക് കൗൺസിലർമാരെ) ആവശ്യമുണ്ട്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, എക്കണോമിക്സ്, അഫ്സൽ ഉൽ ഉലമ, കൊമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്/ആപ്ലിക്കേഷൻ, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എൻവയോൺമെന്റൽ സയൻസ്, ജേർണലിസം, ലൈബ്രറി സയൻസ്, എം.എസ്.ഡബ്ല്യു, മൾട്ടി മീഡിയ, ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, എല്ലാ ബി.എഡ് കോഴ്സുകൾ തുടങ്ങി വിവിധ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കോളേജ്/യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും, വിരമിച്ചവർക്കും, അദ്ധ്യാപകരാകാൻ യു.ജി.സി നിഷ്കർഷിക്കുന്ന മിനിമം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 21ന് മുമ്പ് https://content.sgou.ac.in/rp/public/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0474 2966841 / 9188909901.
പരീക്ഷ രജിസ്ട്രേഷൻ
ജൂലായ് അഡ്മിഷൻ യു.ജി മൂന്നാം സെമസ്റ്റർ റെഗുലർ, പി.ജി മൂന്നാം സെമസ്റ്റർ റെഗുലർ, 2023 ജനുവരി അഡ്മിഷൻ യു.ജി നാലാം സെമസ്റ്റർ റെഗുലർ, പി.ജി രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2024 ജനുവരി അഡ്മിഷൻ യു.ജി മൂന്നാം സെമസ്റ്റർ റെഗുലർ എന്നീ പരീക്ഷകളുടെ രജിസ്‌ട്രേഷനുള്ള അവസാന തീയതി സൂപ്പർ ഫൈനോടെ 14 വരെ ദീർഘിപ്പിച്ചു. ഫോൺ: 9188920013, 9188920014.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |