കാളികാവ്: റബറിന് വിലത്തകർച്ച നീണ്ടുനിന്നപ്പോൾ മരങ്ങൾ മുറിച്ചു മാറ്റി.
വേറിട്ട കൃഷി പരീക്ഷണവുമായി ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലിറങ്ങി.പരീക്ഷണം വിജയമായതിന്റെ സന്തോഷത്തിലാണ് കാളികാവ് ഈനാദിയിലെ ഇളംതുരുത്തി സലീമും ഭാര്യ സാഹിദയും.
പരീക്ഷണാടിസ്ഥാനത്തിൽ ഒന്നര ഏക്കർ സ്ഥലത്തായിരുന്നു കൃഷി.
ഏറ്റവും മുന്തിയ ഇനമായ അമേരിക്കൻ ബ്യൂട്ടിയാണ് കൃഷി ചെയ്തത്.
റബർ വിലയിടിവും വന്യ ജീവി ആക്രമണവും കാരണം കൃഷി തന്നെ അപ്പാടെ ഉപേക്ഷിച്ച മലയോര മേഖലയിലെ കർഷകർക്ക് പുതിയ കൃഷിക്കും വരുമാനത്തിനും വഴിതെളിച്ചിരിക്കുകയാണ് സലീം .
കോൺക്രീറ്റ് വേലിക്കല്ലുകൾ നാട്ടി ഓരോ കല്ലിലും ഡ്രാഗൺ ഫ്രൂട്ടിന്റെ നാലു തൈകൾ വീതം പടർത്തി. നല്ല ചൂടും വെയിലുമാണ് തൈകൾക്ക് വേണ്ടത്.
കാര്യമായ വളമോ കീടനാശിനി പ്രയോഗമോ വേണ്ട. ചെടി നട്ട് ഒരു വർഷത്തിനുള്ളിൽ കായ്ക്കാൻ തുടങ്ങും.
ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഒരു വർഷത്തിൽ അഞ്ചു തവണ വിളവെടുക്കും .
കിലോയ്ക്ക് 200 രൂപയ്ക്കാണ് തോട്ടത്തിൽ വച്ച് ഡ്രാഗൺ ഫ്രൂട്ട് വിൽക്കുന്നത്. ഏറ്റവും മുന്തിയ ചുവപ്പ് പഴമാണ് ഇവിടെ കൃഷി ചെയ്യുന്നത്.
ഒരു ഡ്രാഗൺ ചെടിയിൽ നിന്ന്
25 വർഷം വിളവ് ലഭിക്കും .
പൂർണ്ണ തോതിൽ കായ്ക്കുമ്പോൾ നല്ല വരുമാനം ലഭിക്കും . തോട്ടത്തിന് ചുറ്റും സി സി ടിവി കാമറകളുണ്ട്.
കൃഷിവകുപ്പിൽ നിന്ന് സാമ്പത്തിക,സാങ്കേതിക സഹായം കർഷകന് ലഭിക്കുന്നുണ്ട്.കാളികാവ് കൃഷി ഓഫീസ എം സമീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.വാർഡ്‌മെമ്പർ വാലയിൽ മജീദ്, സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |