മൂവാറ്റുപുഴ: ദേശീയ പണിമുടക്കിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ പണിമുടക്ക് അനുകൂലികൾ വ്യാപക ആക്രമണം അഴിച്ചുവിട്ടതായി പരാതി . കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകർക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകന് നേരെ കൈയേറ്റം നടത്തുകയും ചെയ്തു. കോഴിക്കോട് നിന്ന് പാലായ്ക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന് നേരെയാണ് വെള്ളൂർക്കുന്നത്ത് പണിമുടക്ക് അനുകൂലികൾ കല്ലെറിഞ്ഞത്. ചില്ല് തെറിച്ച് കണ്ടക്ടർക്ക് പരിക്കേറ്റു. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് മാദ്ധ്യമ പ്രവർത്തകൻ അനൂപിന് നേരെ കൈയേറ്റമുണ്ടായത്. അനൂപ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പകുതിയോളം യാത്രക്കാർ ഉണ്ടായിരുന്ന ബസ് പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ മുടവൂർ മറ്റത്തിൽ രാജഗോപാൽ (57), പുളിഞ്ചോട് ഷുക്കൂർ എന്നിവരെ കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |