തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് കൂടുതൽ ജനപിന്തുണ തനിക്കെന്ന സർവെ റിപ്പോർട്ട് പുറത്തു വിട്ട് ശശി തരൂർ. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിനുണ്ടെന്നാണ് വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസി നടത്തിയ
സർവെയിൽ പറയുന്നത്.രണ്ടാമത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ-15 ശതമാനം.
കോൺഗ്രസ് നേതൃത്വവുമായി ഉരസി നിൽക്കുന്ന തരൂർ സർവെ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത് പുതിയ ചർച്ചകൾക്കും വിവാദത്തിനും തുടക്കമാവും .യു.ഡി.എഫിൽ മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്ന അഭിപ്രായക്കാരാണ് 27 ശതമാനം പേർ.
എൽ.ഡി.എഫിൽ നിന്ന് കെ.കെ.ശൈലജ മുഖ്യമന്ത്രി പദത്തിൽ എത്തണമെന്ന് അഭിപ്രായമുള്ളവർ 24 ശതമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന് 17.5 ശതമാനത്തിന്റെ പിന്തുണയേ ഉള്ളു. അതേസമയം എൽ.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനിശ്ചിതത്വമുണ്ടെന്ന അഭിപ്രായമുള്ളവർ 41,5 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |