നഗരത്തിനുള്ളിൽ എനിക്കായി ഒരു ഗ്രാമം സൃഷ്ടിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു എന്നാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽ പറഞ്ഞത്. കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള അദ്ദേഹത്തിന്റെ വീടായ മമ്മൂട്ടി ഹൗസ് ഈ ചിന്തയുടെ സാക്ഷ്യമാണ്. മമ്മൂട്ടി ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറിയപ്പോൾ 2008ലാണ് മമ്മൂട്ടി ഈ വീട് നിർമ്മിച്ചത്. ഇംഗ്ലീഷ് ശൈലിയിലാണ് വീടന്റെ നിർമ്മാണം. 2020വരെ ഈ വീട്ടിലായിരുന്നു മമ്മൂട്ടി താമസിച്ചിരുന്നത്,
പനമ്പിള്ളിനഗറിൽ കെ.സി. ജോസഫ് റോഡിലാണ് മമ്മൂട്ടി ഹൗസ്. ഇപ്പോഴിതാ 12 വർഷത്തോളം മമ്മൂട്ടി കുടുംബസമേതം താമസിച്ച വീട്ടിൽ ഇനി ആർക്കും താമസിക്കാം. അതിഥികൾക്കായി വീട് തുറന്നു കൊടുത്തിരിക്കുകയാണ്, ഏപ്രിൽ രണ്ടാംവാരം മുതലാണ് മമ്മൂട്ടി ഹൗസ് അതിഥികൾക്കായി നൽകിത്തുടങ്ങിയത്. ചെറിയ ചടങ്ങുകൾക്ക് വീട് വേദിയാക്കാം. ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്തെ മുൻനിരക്കാരായ വികേഷൻ എക്സിപീരിയൻസസാണ് മമ്മൂട്ടിയുടെ വീടിന്റെ ചുമതലക്കാർ.
വീടിന്റെ ഇന്റീരിയറിൽ ആർക്കിടെക്ടിനൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും പങ്കുവഹിച്ചിട്ടുണ്ട്. വീട്ടിലെ ഫർണിച്ചർ സെലക്ഷനും നിറവുമെല്ലാം സുൽഫത്തിന്റെ ചോയ്സായിരുന്നു. ദുൽഖറിന്റെയും സുറുമിയുടെ യും നിർദ്ദേശങ്ങളും പരിഗണിച്ചിരുന്നു.
വീടിന്റെ താഴത്തെ നിലയിൽ ഒരു ബെഡ്‌റൂമാണുള്ളത്. ഏകാന്തത ആഗ്രഹിക്കുന്ന അതിഥികൾക്ക് അനുയോജ്യമായ ഈ മുറി ഊഷ്മളവും വിശ്രമദായകവുമായ അനുഭവം ഉറപ്പാക്കുന്നു.ഡൈനിംഗ് ഹാളും കിച്ചനും ഈ നിലയിലാണ്. എല്ലായിടത്തുമുണ്ട് മമ്മൂട്ടി ബ്രാൻഡിംഗ്. തലയിണക്കവറിൽ, ടവലുകളിൽ, ബെഡ് ഷീറ്റിൽ എല്ലാം ' മ്മ ' എന്ന ചിഹ്നം. ഇംഗ്ലിഷിൽ എം എന്നും മലയാളത്തിൽ മ്മ എന്നും വായിക്കാവുന്ന രൂപകൽപ്പന.
മുകളിലെ നിലയിലെ മുറികൾക്കുമുണ്ട് ഓരോന്നിനും പ്രത്യേകത. മമ്മൂട്ടീസ് സ്വീറ്റ്, ദുൽഖേഴ്സ് അബോഡ്,സുറുമീസ് സ്‌പേസ് എന്നിങ്ങനെ പേരുകൾ. ദുൽഖറിന്റെ മുറിയിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാറുകളുടെ ചിത്രങ്ങളുണ്ട്. മിനിയേച്ചറുകളുടെ കളക്ഷനുകളുണ്ട്. മമ്മൂട്ടിയുടെ ബെഡ്‌റൂമിനടുത്തു തന്നെയാണ് മകൾ സുറുമിയുടെ മുറി. ചിത്രകാരിയായ സുറുമിയുടെ സർഗാത്മകതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ മുറി. മമ്മൂട്ടിയുടെ കിടപ്പുമുറിയും ഗംഭീരമാണ്. വിശാലമായ വാക്ക്ഇൻ വാർഡ്രോബ് ഒരു സൂപ്പർസ്റ്റാറിന് അനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നു.. സുഖസൗകര്യങ്ങൾക്കും, ചാരുതയ്ക്കും, ആ നിസ്സാരമായ ഗ്ലാമറിന്റെ സ്പർശത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ഇടമാണിത്, ഇതിഹാസ നടന്റെ സ്വകാര്യ ലോകത്തിന്റെഒരു നേർക്കാഴ്ച ഈ മുറി നൽകുന്നു.
മൂന്നാം നിലയിലാണ് ഹോം തിയറ്റർ. അതിനോട് ചേർന്ന് രണ്ടായിരത്തോളം ഡിവിഡികളുടെ അമൂല്യ ശേഖരം.ഗോഡ്ഫാദറും റാഷമോണും മുതൽ ഉസ്താദ് ഹോട്ടൽ വരെ. ഭാവിയിൽ സിനിമകളുടെ പ്രിവ്യുവും മറ്റും ചെറുഗ്രൂപ്പുകൾക്ക് നടത്താൻ ഹോംതിയറ്റർ വിട്ടു നൽകാൻ ആലോചനയുണ്ട്. മമ്മൂട്ടിയുടെ വിഖ്യാതമായ നിരവധി കഥാപാത്രങ്ങളുടെ ഫോട്ടോഗ്രാഫുകളും കാരിക്കേച്ചറുകളും ചുവരുകളെഅലങ്കരിച്ചിരിക്കുന്നു. ഗൃഹാതുരത്വവും ആകർഷണീയതയും നിറഞ്ഞ ഒരു ഇടമാണിത്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |