കൊച്ചി: രാജ്യത്തെ മുൻനിര എസ്.യു.വി. നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ശക്തവും ശേഷിയുള്ളതുമായ ഹാരിയർ ഇലക്ട്രിക് കാറുകളുടെ നിർമ്മാണം ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ പൂനെയിലെ പ്ലാന്റിലാ ഹാരിയർ ഇ.വി ഉത്പാദനം. വിതരണം ജൂലായിൽ ആരംഭിക്കും. 21.49 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്.
ക്വാഡ് വീൽ ഡ്രൈവ്, റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ ലഭിക്കും. നൈനിറ്റാൾ നോക്‌ടേൺ, എംപവേർഡ് ഓക്‌സൈഡ്, പ്രീസ്‌റ്റൈൻ വൈറ്റ്, പ്യുവർ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് എത്തുന്നത്.
നൂതനമായ ആക്‌ടി ഇ.വി + ആർക്കിടെക്ചറിൽ നിർമ്മിച്ചതും ഇന്ത്യൻ എസ്.യു.വിയിൽ കണ്ടിട്ടില്ലാത്ത ഏറ്റവും ഉയർന്ന ടോർക്കും വേഗതയേറിയ ആക്‌സിലറേഷനും പകരുന്ന കരുത്തുറ്റ ക്വാഡ് വീൽ ഡ്രൈവ് ഡ്യുവൽമോട്ടോർ സജ്ജീകരണത്താൽ കരുത്തുറ്റതുമായ ഹാരിയർ ഇ.വി ത്രസിപ്പിക്കുന്ന പ്രകടനമികവ് അവകാശപ്പെടുന്നു.
ലോകത്തിലെ ആദ്യത്തെയും സെഗ്‌മെൻറ്ഫസ്റ്റുമായ സാംസംഗ് നിയോ ക്യൂലെഡ് ഡിസ്‌പ്ലേ, ഹാർമൻ ഇമ്മേഴ്‌സീവ് ഡോൾബി അറ്റ്‌മോസ് അക്കോസ്റ്റിക്‌സ്, വാഹനത്തിനടിയിൽ പോലും ബ്ലൈൻഡ് സ്‌പോട്ടുകൾ ഇല്ലാതാക്കുന്ന സറൗണ്ട് വ്യൂ സിസ്റ്റം എന്നിവയും ഹാരിയർ ഇ.വിയുടെ സവിശേഷതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |