പ്രൊഫഷണൽ ഡെവലപ്മെന്റ് കോഴ്സ് 30 മുതൽ
സർവകലാശാലാ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല/കോളേജ് ശാസ്ത്ര-സാമൂഹിക ശാസ്ത്ര വിഭാഗം അദ്ധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്മെന്റ് വിഷയത്തിൽ 24-ന് തുടങ്ങാനിരുന്ന ഒരാഴ്ചത്തെ കോഴ്സ് സെപ്തംബർ 30-ലേക്ക് മാറ്റി. പുതുക്കിയ വിജ്ഞാപനവും അപേക്ഷാ ഫോമും സർവകലാശാലാ വെബ്സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.
സീറ്റൊഴിവ്
എം.എസ്.സി ഫോറൻസിക് സയൻസിന് അംഗപരിമിതരുടെ ക്വോട്ടയിൽ ഒരു ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം 19-ന് രാവിലെ 10.30-ന് അരണാട്ടുകര ജോൺ മത്തായി സെന്ററിൽ ഹാജരാകണം. ഫോൺ: 0487 2384656.
തീയതി നീട്ടി
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് പിഴകൂടാതെ അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. അപേക്ഷ www.sdeuoc.ac.in വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഒക്ടോബർ മൂന്ന് വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും. ഫോൺ: 0494 2400288, 2407356.
യു.ജി, പി.ജി പ്രവേശനം
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്ക് യു.ജി, പി.ജി പ്രവേശനത്തിനുള്ള തീയതി 20 വരെ നീട്ടി.
പുനഃപരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.എസ്.സി സൈക്കോളജി (2017 പ്രവേശനം) പേപ്പർ പി.എസ്.വൈ.3.സി.02-സൈക്കോളജിക്കൽ സ്റ്റാറ്റിസ്റ്റിക്സ്-3 പുനഃപരീക്ഷ 30-ന് 1.30-ന് നടക്കും.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ആറാം സെമസ്റ്റർ ബി.ടെക് (09/14 സ്‌കീമുകൾ) സപ്ലിമെന്ററി പരീക്ഷക്ക് പ്രൈം കോളേജ് ഒഫ് എൻജിനിയറിംഗ് കേന്ദ്രമായി രജിസ്റ്റർ ചെയ്തവർ മങ്കര അമ്മിണി കോളേജ് ഒഫ് എൻജിനിയറിംഗിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2018 പ്രവേശനം) റഗുലർ പരീക്ഷ 30-ന് ആരംഭിക്കും.
ബി.പി.എഡ് എക്സ്റ്റേണൽ പ്രാക്ടിക്കൽ
മൂന്നാം വർഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) എക്സ്റ്റേണൽ പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |