പാട്യം: മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്‌മെന്റിന്റെ നെറ്റ് സീറോ എമിഷൻ പദ്ധതിയുടെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് ഇസൈക്കിൾ വിതരണം ചെയ്തു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ വിതരണോദ്ഘാടനം നിർവഹിച്ചു. സി ഡി.എസ് ചെയർപേഴ്സൺ പി.ശ്രീഷ്മ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഓക്സിലറി പ്രവർത്തകരും കുടുംബശ്രീ ലോകോസ് ആർ.പിമാരുമായ മൂന്ന് പേർക്കാണ് സൈക്കിൾ നൽകിയത്. 2050ൽ കാർബൺ ന്യൂട്രൽ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങൾക്ക് ഇസൈക്കിൾ പദ്ധതി നടപ്പാക്കുന്നത്. വനിതകളുടെ കാര്യശേഷി, സംരംഭകത്വ വികസനം, യാത്രാചെലവ് കുറയ്ക്കൽ, മറ്റ് വരുമാന വർദ്ധനവ് എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ഫായിസ് അരൂൾ, ഏഴാം വാർഡ് അംഗം മേപ്പാടൻ രവീന്ദ്രൻ, സി ഡി.എസ് വൈസ് ചെയർപേഴ്സൺ എ.റിജിന, സി ഡി.എസ് അംഗങ്ങളായ ഇ.ശ്രീജ, പി.കെ.ഷഫീദ, പി. സിന്ധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |