കൊല്ലങ്കോട്: വടവന്നൂർ പഞ്ചായത്തിൽ അഞ്ചുവർഷം മുൻപ് 65 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച വാതക ശ്മശാനത്തിന്റെ പണി ഇതുവരെ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലേക്ക് ശവമടക്ക് സമരം നടത്തി. തുടർന്ന് നടന്ന വിലാപ യാത്രയ്ക്ക് ശേഷം പട്ടത്തലച്ചിയിൽ സംസ്‌കാരം നടത്തി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജെ.ദീപക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വേണു, കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ് ആർ.പ്രശാന്ത്, അനിതാ സുധാകരൻ, എൻ.ശിവദാസ്, എ.സതീഷ്, ആർ.സുരേഷ് ബാബു, ആർ.ബിജു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |