പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എ(സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ മ്യൂസിക് വയലിൻ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 16 മുതൽ 18 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബിവോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഓട്ടോമേഷൻ(2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ന്യൂ സ്‌കീം മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ്14 മുതൽ 16 വരെ കോളജുകളിൽ നടക്കും
ഒന്നു മുതൽ ഏഴു വരെ സെമസ്റ്ററുകൾ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്( 2016 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2013 മുതൽ 2015 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ് പഴയ സ്‌കീം ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 21 മുതൽ പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടർ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും.
നാലാം സെമസ്റ്റർ ബിവോക് ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ,(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ് 24, 25 തീയതികളിൽ നടക്കും.
കണ്ണൂർ സർവകലാശാല വാർത്തകൾ
മാറ്റിവച്ച പരീക്ഷ
ബസ് സമരം കാരണം മാറ്റിവച്ച എട്ടിന് നടത്താനിരുന്ന പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.സി.എ/ എം.എൽ.ഐ.എസ്.സി/ എൽ.എൽ.എം/ എം.ബി.എ/ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ലിമെന്ററി), മേയ് 2025 പരീക്ഷകൾ ജൂലായ് 17ന് നടത്താവുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എസ്സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (സപ്ലിമെന്ററി), ഏപ്രിൽ 2025 ന്റെ പ്രായോഗിക പരീക്ഷകൾ ജൂലായ് 14ന് തലശ്ശേരി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ വച്ച് നടത്തും.ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാ ഫലം
സ്കൂൾ ഒഫ് പെഡഗോജിക്കൽ സയൻസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. ഡിഗ്രി (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി), നവംബർ 2024, റിവൈസ് ചെയ്ത രണ്ടാം സെമസ്റ്റർ എം.എഡ്. ഡിഗ്രി (സി.ബി.സി.എസ്.എസ് റഗുലർ) മേയ് 2024 എന്നീ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. ഒന്നാം സെമസ്റ്റർ എം.എഡ്. ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലായ് 23 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |