പാവറട്ടി: അതിദരിദ്ര വിഭാഗത്തിൽപ്പെട്ട തൊയക്കാവ് 13-ാം വാർഡ് കുണ്ടുവീട്ടിൽ ലീലയ്ക്ക് വെങ്കിടങ്ങ് പഞ്ചായത്ത് അറ്റകുറ്റപ്പണിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപ ചെലവിട്ട് വീട് നിർമ്മിച്ചു നൽകി. കിടപ്പ് മുറിയും ഹാളും അടുക്കളയും ചേർന്ന വീട് ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന എസ്.ലത്തീഫിന്റെ എട്ടാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് സഹപ്രവർത്തകരുടെ കൂട്ടായ്മയിൽ സൗജന്യമായി വൈദ്യുതീകരിച്ച് നൽകി. വീടിന്റെ താക്കോൽദാനം വൈസ് പ്രസിഡന്റ് മുതാസ് റസാക്കും വൈദ്യുതീകരണത്തിന്റെ സ്വിച്ച്ഓൺ കണ്ടശ്ശാംകടവ് സെക്ഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.എം.സുഭജയും നിർവഹിച്ചു. വാർഡ് മെമ്പർ സൗമ്യ സുകു അദ്ധ്യക്ഷയായി. എ.ടി.അബ്ദുൾ മജീദ്, വാസന്തി ആനന്ദൻ, ബസീജ വിജേഷ്, ധന്യ സന്തോഷ്, വി.കൃഷ്ണ, പി.എസ്.മണി, സി.എം.സുമേഷ്, ശിവപ്രകാശൻ, ദിവ്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |