തഴവ: തഴവ ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് കൃഷിഭവൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് വി. സദാശിവൻ അദ്ധ്യക്ഷനായ ചടങ്ങിൽ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ അമ്പിളി കുട്ടൻ, മിനി മണികണ്ഠൻ, ബിജു, ബ്ലോക്ക് പഞ്ചായത്തംഗം മധു മാവോലി എന്നിവർ പങ്കെടുത്തു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കൃഷിഭവൻ കെട്ടിടം നിർമ്മിക്കുന്നത്. ഏകദേശം 40 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ തഴവയിലെ കൃഷിഭവൻ പ്രവർത്തിച്ചിരുന്നത്. ജില്ലയിലെ പ്രധാന കാർഷിക മേഖലയായ തഴവയിലെ, പ്രത്യേകിച്ച് ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പാവുമ്പ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കർഷകരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പുതിയ കൃഷിഭവൻ കെട്ടിടം. വിവിധ കർഷക സമിതികൾ കൃഷിഭവന്റെ അസൗകര്യങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പുതിയ കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, ഓഫീസ് സൗകര്യങ്ങൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരമാണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |