നടൻ ഉണ്ണി മുകുന്ദന്റെ വാഹന ശേഖരത്തിലേക്ക് പുതിയ രണ്ട് ആഡംബര വാഹനങ്ങൾ കൂടി എത്തിയിരിക്കുന്നു. ലാൻഡ് റോവർ ഡിഫൻഡറും മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക്കുമാണ് താരം സ്വന്തമാക്കിയത്. മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക് കേരളത്തിൽ ആദ്യമായിട്ടാണ് വരുന്നതെന്ന സവിശേഷതയുമുണ്ട്.
മുമ്പും ഉണ്ണി മുകുന്ദന്റെ ഗ്യാരേജിൽ ഡിഫൻഡർ 2.0 പെട്രോൾ ഉണ്ടായിരുന്നു. പുതിയ വാഹനത്തിന്റെ എക്സ്-ഷോറൂം വില 1.09 കോടി രൂപയാണ്. മിനി കൂപ്പർ കൺട്രിമാന്റെ എക്സ്-ഷോറൂം 62 ലക്ഷം രൂപയാണ്.
കേരളത്തിലെ മിനി കൂപ്പർ കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇലക്ട്രിക്കിന്റെ ആദ്യ മോഡലാണിത്. ഇന്ത്യയിൽ 20 ഇ-ട്രൈമാൻ മോഡലുകൾ മാത്രമേ ഇത്തരത്തിൽ പുറത്തിറങ്ങിയിട്ടുള്ളു. ഇവയിൽ കറുത്ത നിറമുള്ളത് താരം തന്നെ സ്വന്തമാക്കി. ലെവൽ 2 എഡിഎഎസ് സുരക്ഷാ സവിശേഷതകളുള്ള ഒരു ഇലക്ട്രിക് കാറാണ് കൺട്രിമാൻ.
201 ബിഎച്ച്പിയും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് മിനി കൺട്രിമാനിൽ പ്രവർത്തിക്കുന്നത്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 8.6 സെക്കൻഡുകൾ മാത്രം മതി. 494 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന കൂടുതൽ ശക്തമായ കൺട്രിമാൻ എസ്ഇ ഓൾ4 മോഡലും വാഹനപ്രേമികൾക്കായി പുറത്തിറങ്ങുന്നുണ്ട്. ഒറ്റ ചാർജിൽ 462 കിലോമീറ്ററാണ് പരിധി. എസ്ഇ കൺട്രിമാന്റെ പരിധി 433 കിലോമീറ്ററാണ്.
296bhp ശക്തിയും 400Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഡിഫൻഡർ 110-ന് കരുത്തേകുന്നത്. ഉണ്ണി മുകുന്ദൻ HSI വേരിയന്റാണ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ വേരിയന്റുകളിൽ ഒന്നാണിത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, മെറിഡിയൻ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി കൈകാര്യം ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, LED ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകൾ.
മുമ്പ് ബിഎംഡബ്ല്യുവിന്റെ ix എന്ന മോഡൽ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന നടന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. മാർക്കോ ഹിറ്റായതിനു പിന്നാലെയായിരുന്നു ടെസ്റ്റ് റൈഡ് നടത്തിയത്. ഒന്നരക്കോടി വില വരുന്ന വാഹനമായിരുന്നു അത്. ഇൻഷുറൻസിനായി മാത്രം ഏകദേശം 7.18 ലക്ഷം രൂപ വരും. ജർമ്മൻ കാർ ബ്രാൻഡിൽ നിന്നുള്ള ശ്രദ്ധേയമായ ഇലക്ട്രിക് കാറുകളിലൊന്നാണ് ബിഎംഡബ്ല്യു iX എന്നതിനാൽ തന്നെ ആധുനിക സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ എന്നിവയാണ് പ്രധാന സവിശേഷത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |