തിരുവനന്തപുരം: കമ്മ്യൂണിസ്റ്റു പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യാമാതാവ് കമലേശ്വരം തോട്ടം കളപ്പുരയ്ക്കൽ വീട്ടിൽ എൻ.രാധാമണി അമ്മ (89) നിര്യാതയായി. വൈക്കം തണ്ടില്ലത്ത് കുടുംബാംഗമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയകാല തലമുറയിലെ പ്രവർത്തകയും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമായിരുന്നു. പരേതനായ തണ്ടില്ലത്ത് വെങ്കിടേശ്വര അയ്യരാണ് ഭർത്താവ് . മക്കൾ: അഡ്വ. ടി.വി.ഹേമലത, വി.വേണുഗോപാൽ (ടൗൺ ഹോട്ടൽ ഉടമ),രേണു രവി. മറ്റ് മരുമക്കൾ: മായാ വേണുഗോപാൽ, രവി ( ഹാന്റിക്രാഫ്റ്റ്). സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |