കൊല്ലം: വാടി തങ്കശേരി റൂട്ടിൽ ക്യു.എസ്.എസ് സൊസൈറ്റി കെട്ടിടത്തിന് സമീപം അനധികൃതമായി സൂക്ഷിച്ച 10 ചാക്ക് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി. താലൂക്ക് സപ്ലൈ ഓഫീസർമാരായ സുജി, സിന്ധു, റേഷനിംഗ് ഇൻസ്പെക്ടർമാരായ പത്മജ, അനില എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സമീപത്തെ റേഷൻ കടകളിലും കർശന പരിശോധന നടത്തുന്നതിന് നിർദ്ദേശം നൽകി. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങൾ കൊല്ലം മെയിൻ എൻ.എഫ്.എസ്.എ ഡിപ്പോയിൽ സൂക്ഷിക്കും. ഓണക്കാലം പ്രമാണിച്ച് പ്രത്യേക പരിശോധനാ സംഘങ്ങൾ രൂപീകരിച്ച് ജില്ലയിലൊട്ടാകെ പൊതു വിപണികളിലും റേഷൻ കടകളിലും പരിശോധന നടത്തും. അടഞ്ഞുകിടക്കുന്ന ഗോഡൗണുകൾ റേഷൻ സാധനങ്ങൾ കടത്തുന്നതായി സംശയിക്കപ്പെടുന്ന വാഹനങ്ങൾ എന്നിവ നിരീക്ഷിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |