തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം കുറിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വാർഡുതല നേതൃസംഗമത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
110 ദിവസം കൊണ്ട് പാർട്ടിയെ ഒറ്റക്കെട്ടായി 'ടീം വികസിത കേരളം' ആയി മാറ്റാൻ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുന്നത് വിജയിക്കാനാണ്. ഒരു ലക്ഷം പേർ അതിനായി വിവിധ തലങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറു ജില്ലകളിലെ 36000ത്തോളം വാർഡ് ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. വികസിത കേരളം ലോഗോയും തീംറീലും പ്രകാശനം ചെയ്തു. അമിത്ഷായുടെ പ്രസംഗം സന്ദീപ് വാചസ്പദി മൊഴിമാറ്റം ചെയ്തു.അമിത്ഷായ്ക്ക് തലപ്പാവും ഓണവില്ലും പത്മനാഭസ്വാമി ശില്പവും സമ്മാനിച്ചു.
എ.പി.അബ്ദുള്ള കുട്ടി,അപരാജിത സാരംഗി,പ്രകാശ് ജാവദേക്കർ,ജോർജ് കുര്യൻ,വി.മുരളീധരൻ,കെ.സുരേന്ദ്രൻ,കുമ്മനം രാജശേഖരൻ,പി.കെ.കൃഷ്ണദാസ്,ശോഭാ സുരേന്ദ്രൻ,എം.ടി. രമേശ്,ആർ ശ്രീലേഖ,സുരേഷ് എസ്, സുധീർ പി,സി. കൃഷ്ണകുമാർ,അനിൽ ആന്റണി,അനൂപ് ആന്റണി,പത്മജ വേണുഗോപാൽ,എ.എൻ.രാധാകൃഷ്ണൻ,പി.സി.ജോർജ്,ബി.ഗോപാലകൃഷ്ണൻ,കെ.സോമൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |