കാട്ടാക്കട: വീടിന് സമീപത്ത് സംഘം ചേർന്ന് എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന യുവാക്കളെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകിട്ടോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
കിളി കൊല്ലോട് ആഷിക് മൻസിൽ(25),തൂങ്ങാംപാറ പള്ളിവിള ശ്രീ കാർത്തികയിൽ നന്ദു(30),കിള്ളി തൊളിക്കോട്ടുകോണം പുത്തൻവീട്ടിൽ ആസിഫ് മുഹമ്മദ്(24) എന്നിവരും വാറന്റ് പ്രതിയുമായ കിള്ളി കൊല്ലോട് കാവിൻപുറം അജീം മൻസിലിൽ അജിം എന്നിവരാണ് പിടിയിലായത്.
നന്ദുവിന്റെ വീടിന് സമീപമാണ് പ്രതികൾ ലഹരി ഉപയോഗിക്കാൻ താവളമാക്കിയത്. പിടികൂടുമ്പോൾ പ്രതികൾ എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്നു. ഇവരിൽ നിന്നും എം.ഡി.എം.എ കണ്ടെത്തി. കാട്ടാക്കട എസ്.ഐ മനോജ്,എസ്.ഐ.സഫീർ ഡാൻസാഫ് ടീം അംഗങ്ങളായ നെവിൽ രാജ്,സുനിൽ ലാൽ,ശ്രീനാഥ്, എ.എസ്.ഐമാരായ അജയൻ,അജിത്ത്,സീനിയർ സി.പി.ഒമാരായ പ്രദീപ്,അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |