കൊല്ലം: കർക്കടക മാസത്തിലെ നാലമ്പല ദർശനത്തിന് പ്രത്യേക പാക്കേജുകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ് ടൂറിസം സെൽ. കോട്ടയം, തൃശൂർ നാലമ്പല ദർശന യാത്രകൾക്കൊപ്പം ആറന്മുള സദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടന കലണ്ടറും പ്രഖ്യാപിച്ചു.
ജില്ലയിലെ ഒൻപത് യൂണിറ്റുകളിൽ നിന്നും ഇത്തവണ നാലമ്പല യാത്രകൾ തയ്യാറാക്കിയിട്ടുണ്ട്. രാമപുരം ശ്രീരാമ ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്നന ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാല് ക്ഷേത്രങ്ങൾ. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നന ക്ഷേത്രം എന്നിവയാണ് തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ. എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഒന്നിടവിട്ടുള്ള ദിവസങ്ങളിലും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ എന്ന തീർത്ഥാടന യാത്രയും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. യാത്രയിൽ പങ്കെടുക്കുന്നവർക്ക് ആറന്മുള ക്ഷേത്രത്തിൽ കരക്കാർക്ക് മാത്രമായി നൽകുന്ന 20 കൂട്ടം ഒഴിച്ച് ബാക്കി 44 കൂട്ടം വിഭവങ്ങൾ അടങ്ങുന്ന വള്ളസദ്യ നൽകുന്നതാണ്. യാത്രകൾ ഒറ്റയ്ക്കും കൂട്ടായും ബുക്ക് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ബുക്കിംഗ് ആണെങ്കിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി ആളുകളെ കയറ്റും.
അന്വേഷണങ്ങൾക്ക്
ജില്ലാ കോ ഓർഡിനേറ്റർ: 9747969768
കൊല്ലം: 9995554409
കൊട്ടാരക്കര: 9188630527
കരുനാഗപ്പള്ളി: 9961222401
ചടയമംഗലം: 9961530083
പത്തനാപുരം: 7561808856
ചാത്തന്നൂർ: 9947015111
ആര്യങ്കാവ്: 9496007247
കുളത്തൂപ്പുഴ: 8921950903
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |