റാംപൂർ: വിവാഹം കഴിഞ്ഞ ആദ്യരാത്രി വരൻ വധുവിനോട് ആവശ്യപ്പെട്ട കാര്യം ചെന്നെത്തി നിന്നത് വൻസംഘർഷത്തിൽ ഉത്തർപ്രദേശിലെ റാംപൂരിലാണ് വിവാദമായ സംഭവം നടന്നത്. വിവാഹരാത്രിയിൽ ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കാൻ പറഞ്ഞ് ഇരുവീട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു..
വിവാഹം കഴിഞ്ഞ് വളരെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹസംഘം വരന്റെ വീട്ടിലെത്തിയത്. യാത്രാക്ഷീണവും ചൂടും കാരണം വീട്ടിലെത്തിയതിന് പിന്നാലെ യുവതി ഛർദ്ദിക്കാൻ തുടങ്ങി. യുവതി ഛർദ്ദിച്ചത് വരന്റെ സുഹൃത്തുക്കൾക്കിടയിൽ ചർച്ചയായി. വധു ഗർഭിണിയാണോ എന്ന് .ുഹൃത്തുക്കൾ തമാശയായി ചോദിക്കുകയും ചെയ്തു. ഇതോടെ അസ്വസ്ഥനായ വരൻ രാത്രിയിൽ സ തന്നെ വധുവിനോട് ഗർഭപരിശോധനാ കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനായി രാത്രിയിൽ തന്നെ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഗർഭപരിശോധനാ കിറ്റ് വാങ്ങുകയും ചെയ്തു. വരന്റെ ആവശ്യം കേട്ട് ഞെട്ടിയ വധു ഉടൻ തന്നെ തന്റെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുക്കുകയായിരുന്നു. ഒരുവിൽ നാട്ടുകാർ ഇടപെട്ട് പഞ്ചായത്ത് വിളിച്ചു ചേർക്കുകയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം നടന്ന പഞ്ചായത്തിനൊടുവിൽ വരൻ തനിക്ക് പറ്റിയ അബദ്ധം ഏറ്റുപറഞ്ഞു. വധുവിനോടും വീട്ടുകാരോടും മാപ്പപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഇരുവീട്ടുകാരും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നുവെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |