പത്തനംതിട്ട: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ഉപജില്ലാ പ്രവർത്തക കൺവെൻഷൻ പത്തനംതിട്ട ബി.ആർ.സിയിൽ ചേർന്നു. കെ.എസ്.ടി.എ ജില്ലാവൈസ് പ്രസിഡന്റ് ബിജു ജി.നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ജോയിന്റ് സെക്രട്ടറി ആർ.സുമ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് എസ്.വളളിക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്സികൂട്ടീവ് അംഗങ്ങളായ വി.എ.സുജൻ, രാധീഷ് കൃഷ്ണൻ, ഉപജില്ലാ സെക്രട്ടറി ആർ.ഇന്ദ്രജിത്ത് , എസ്.ഷൈനി, റസീനബീഗം ,ഷൈലജ ടി.എച്ച് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |