കോന്നി: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കോന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌നേഹാദരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു . എ. ഐ.വൈ.എഫ് കോന്നി മണ്ഡലം സെക്രട്ടറി പ്രദീപ് കുമാർ ടി.അദ്ധ്യക്ഷത വഹിച്ചു. എ.ദീപകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ചിന്തകൻ പ്രമോദ് കുമാർ ടി.മോട്ടിവേഷൻ ക്ലാസ് നയിച്ചു. എസ്.അഖിൽ, വിജയ വിൽസൺ, സി.ജെ റെജി, എം.രാജൻ, വിനീത് കോന്നി, സജി അട്ടച്ചാക്കൽ, അനിൽ ചെങ്ങറ, പ്രമോൻ വി.കെ, ബിജി ജലേഷ്, ഹരികുമാർ, അനീഷ് കുമാർ എം. തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |