കൊല്ലം: പുന്തലത്താഴം എസ്.എം.ഡി പബ്ലിക് സ്കൂളിൽ നടന്ന പതിനഞ്ചാമത് ജില്ലാ റോൾബാൾ ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. റോൾ ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജീവൻ ജിത്ത് ജോസ് അദ്ധ്യക്ഷനായി. എസ്.എം.ഡി സ്കൂൾ പ്രിൻസിപ്പൽ ഹരിജ, റോൾ ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഗോകുൽ ഉദയൻ, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും എം.എൽ.എ വിതരണം ചെയ്തു. ജീവൻ ജിത്ത് ജോസ് അദ്ധ്യക്ഷനായി. ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ. കെ.രാമഭദ്രൻ, എസ്.എം.ഡി സ്കൂൾ സെക്രട്ടറി സതീശൻ, റോൾ ബാൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. അഡ്വഞ്ചർ സ്പോർട്സ് അക്കാഡമി മെമ്പർമാരായ ലാൽ സ്വാഗതവും ഇരട്ടക്കുളത്ത് സുരേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |