എടപ്പാൾ: കവി ഏരുവപ്ര വടക്കത്ത് വളപ്പിൽ ശങ്കുണ്ണി നായർ എന്ന വട്ടംകുളം ശങ്കുണ്ണി (89) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാമായണ കഥകളെ ആസ്പദമാക്കി നിരവധി കവിതാ സമാഹാരങ്ങളും പോക്കറ്റ് രാമായണവും അടക്കം രചിച്ചിട്ടുണ്ട്. ഭാര്യ പരേതയായ സുലോചന. മക്കൾ: പ്രിയ (അദ്ധ്യാപിക, ജി.ജെ.ബി.എസ് വട്ടംകുളം), രഞ്ജിത്ത്. മരുമക്കൾ :ഹരിഗോവിന്ദൻ, ദിവ്യ. കൃതികൾ: ചെണ്ട , രാമായണ യാത്ര, രാമായണ മുത്തുകൾ, ആറിൻ വഴി, നാടോടി രാമായണം, സാധാരണക്കാരന്റെ ശ്രീ ഭഗവദ്‌ഗീത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |