മുണ്ടക്കയം: വൈദ്യുതിലൈനിലേയ്ക്ക് ചാഞ്ഞുകിടന്ന മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോംഗാർഡിന് ദാരുണാന്ത്യം. കരിനിലം പ്ലാക്കപ്പടി കല്ലിക്കുന്നേൽ കെ.എസ്.സുരേഷാണ് (57) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ ഇഞ്ചിക്കുഴി ഭാഗത്തായിരുന്നു അപകടം. പോസ്റ്റ് മറിയുന്നത് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ തകർന്നാണ് മരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഭാര്യ: ഉറുമ്പിക്കര സ്വദേശി ഉഷ. മക്കൾ: ഡോ. ഷെഫി സുരേഷ്, ബാലാജി സുരേഷ്. സംസ്കാരം: ഇന്ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |