ദുബായ്: ഐസ്‌ക്രീം ഇഷ്‌ടമല്ലാത്തവർ വളരെ വിരളമാണ്. അതിനാൽതന്നെ മഴക്കാലക്ക് പോലും ഐസ്‌ക്രീം കഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. നിങ്ങൾക്ക് ഇത്രയും പ്രിയപ്പെട്ട ഐസ്‌ക്രീം ഫ്രീയായി കിട്ടിയാലോ. പക്ഷേ, ഈ ഭാഗ്യം ലഭിക്കുന്ന ദുബായിലുള്ളവർക്കാണ്. ജൂലായ് 20 ഞായറാഴ്‌ചയാണ് ദുബായ് സമ്മർ സർപ്രൈസസ് കാമ്പെയ്‌നിൽ അന്താരാഷ്‌ട്ര ഐസ്‌ക്രീം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗജന്യ ഐസ്‌ക്രീം നൽകുന്നത്.
ഫെസ്റ്റിവൽ സിറ്റി മാളിലുള്ള മാർക്കറ്റ് ഐലൻഡാണ് ഞായറാഴ്‌ച രാവിലെ പത്തിനും അർദ്ധരാത്രിക്കും ഇടയിൽ സൗജന്യമായി ഐസ്‌ക്രീം നൽകുന്നത്. 3000 സ്‌കൂപ്പുകളാകും നൽകുക. വാനില, ചോക്ലേറ്റ്, പിസ്‌ത എന്നിവയിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ള ഫ്ലേവർ തിരഞ്ഞെടുക്കാം. സ്‌റ്റോക്ക് തീരുന്നതുവരെ മാത്രമാകും ഈ ഓഫർ. അതിനാൽ, കൃത്യസമയത്ത് തന്നെ ഫെസ്റ്റിവൽ സിറ്റി മാളിൽ എത്താൻ ശ്രമിക്കുക.
ജൂൺ 27 മുതൽ ഓഗസ്റ്റ് 31 വരെ 66 ദിവസമാണ് ദുബായ് സമ്മർ സർപ്രൈസ് നടക്കുന്നത്. വളരെ കുറഞ്ഞ തുകയ്‌ക്ക് ഉയർന്ന ഗുണനിലവാരമുള്ള സാധനങ്ങൾ നിങ്ങൾക്ക് ഈ സമയത്ത് വാങ്ങാം. വേനൽക്കാലം എല്ലാവർക്കും കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനായി പല തരത്തിലുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |