ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ അനുകൂലികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 മരണം. സംഘർഷം രൂക്ഷമായതോടെ പൊലീസ് വെടിവയ്പ് നടത്തുകയായിരുന്നു. 9 പേർക്ക് പരിക്കേറ്റു. 14 പേർ അറസ്റ്റിലായി. ബുധനാഴ്ച ഗോപാൽഗഞ്ച് നഗരത്തിലായിരുന്നു സംഭവം. പിന്നാലെ നഗരത്തിൽ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. ഹസീനയുടെ ശക്തികേന്ദ്രമായ ഗോപാൽഗഞ്ചിൽ നാഷണൽ സിറ്റിസൺസ് പാർട്ടി (എൻ.സി.പി) റാലി നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ വർഷം ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ പ്രക്ഷോഭത്തിന് പിന്നിൽ എൻ.സി.പിയുമുണ്ടായിരുന്നു. ഹസീന അനുകൂലികൾ എൻ.സി.പി പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായതോടെ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ സൈന്യത്തിന്റെ കവചിത വാഹനത്തിൽ കയറിയാണ് രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |