കഴക്കൂട്ടം: ട്യൂഷന് പോകാത്തതിന് അഞ്ചാം ക്ലാസുകാരനായ മകനെ മർദ്ദിച്ച അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. പോത്തൻകോട് സെന്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. രണ്ട് ദിവസം മുൻപാണ് സംഭവം. ആനന്ദേശ്വരം റിലയബിൾ ഗാർഡനിൽ വാടകയ്ക്ക് താമസിക്കുന്ന അമ്മ അനു, അമ്മയുടെ ബിസിനസ് പങ്കാളി പ്രണവ് എന്നിവർക്കെതിരെയാണ് കേസ്. അമ്മയുടെ മർദ്ദനത്തിൽ കുട്ടിയുടെ ഇരു കാലുകളിലും അടിയുടെ പാടുകൾ ഉണ്ട്. കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സ തേടി.ഭർത്താവുമായി അകന്നു കഴിയുന്ന അനു രണ്ട് കുട്ടികളുമായി വാടകയ്ക്കാണ് താമസിക്കുന്നത്. പാർട്ടണർഷിപ്പിൽ ബ്യൂട്ടിഷ്യൻ കോഴ്സ് അക്കാഡമി നടത്തിവരികയാണ് അനുവും സുഹൃത്ത് പ്രണവും. യുവതിയുമായി പിണങ്ങിക്കഴിയുന്ന ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |