എഴുകോൺ: ഇരുളിൽ പതുങ്ങി നിൽക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. പരുത്തൻപാറ പുത്തൻനട ക്ഷേത്രത്തിന് സമീപം ബിജുവിലാസം വീട്ടിൽ ബൈജേഷ് (24) ആണ് പിടിയിലായത്. എഴുകോൺ വട്ടമൺകാവ് മഹാദേവ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. ലഹരി സംഘമാണോ എന്ന് ചോദിച്ചതിലെ വിരോധമാണ് ആക്രമണത്തിനു പിന്നിൽ. എഴുകോൺ ഐ.എസ്.എച്ച്.ഒ സുധീഷ് കുമാർ, എസ്.ഐമാരായ രജിത്, ജോൺസൺ, ചന്ദ്രകുമാർ, എ.എസ്.ഐ മേരിമോൾ, സി.പി.ഒമാരായ കിരൺ, റോഷ്, സനൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |