ന്യൂഡൽഹി: കേരള ഹൈക്കോടതി ചീപ് ജസ്റ്റിസ് ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണമുരാരി, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.രവിചന്ദ്ര ഭട്ട്, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യൻ എന്നിവരെയാണ് സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ചത്.
ഇതോടെ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി. നാല് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകുകയായിരുന്നു. തിങ്കളാഴ്ച ഇവർ സത്യപ്രതിജ്ഞ ചെയ്‌തേക്കും.
ചീഫ് ജസ്റ്റിസിനെ കൂടാതെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 30ൽ നിന്ന് 33 ആക്കി ഉയർത്താൻ ജൂലായിൽ ചേർന്ന കേന്ദ്രമന്ത്റിസഭാ യോഗമാണ് അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |