ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ സർക്കാർ ആശുപത്രിയിൽ 27കാരിയെ ഭർത്താവ് കുത്തിക്കൊന്നു. കുളിത്തലൈ സ്വദേശി ശ്രുതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിശ്രുത് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇവരുടെ പ്രണയവിവാഹമായിരുന്നു.
ചെന്നൈയിൽ ഡ്രൈവറാണ് വിശ്രുത്. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയപ്പോൾ ശ്രുതിയുമായി വഴക്കുണ്ടായി. തുടർന്ന് മർദ്ദിച്ചു.
മൂക്ക് പൊട്ടി ചോരയൊലിച്ച നിലയിൽ രാത്രി ശ്രുതിയെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ
നാലരയോടെ ആശുപത്രിയിലെത്തിയ വിശ്രുത് മുറിയിൽ കയറി അരയിലൊളിപ്പിച്ച കത്തി കൊണ്ട് മൂന്ന് തവണ കുത്തി. ശ്രുതി തത്ക്ഷണം മരിച്ചു.
ജീവനക്കാരെത്തിയപ്പോഴേക്കും വിശ്രുത് ഇറങ്ങിയോടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇരുവർക്കും രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |