കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡയുടെ ഷോറൂമുകളുടെ എണ്ണം ഇന്ത്യയിൽ 300 കവിഞ്ഞു. ഷോറൂമുകളുടെ എണ്ണം കൂടിയതോടെ ഈ വർഷം ആദ്യ ആറ് മാസത്തിൽ ചരിത്രത്തിലെ ഉയർന്ന വിൽപ്പന നേടാനായെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്‌ടർ ആശിഷ് ഗുപ്ത പറഞ്ഞു. സർവീസ് സെന്ററുകൾ വർദ്ധിച്ചതോടെ വർഷത്തിൽ അഞ്ചര ലക്ഷം കാറുകൾ സർവീസ് ചെയ്യാനാകും. ഒന്നാം നിര നഗരങ്ങളിൽ കൂടുതൽ വേരോട്ടമുണ്ടാക്കുന്നതിനൊപ്പം രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് സ്കോഡ സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ്. ഒൻപത് മാസത്തിനിടയ്ക്ക് പുതുതായി 30 നഗരങ്ങളിൽ ഔട്ലെറ്റുകളാരംഭിച്ചു.
പുതിയ ഇടപാടുകാരിലും വിപണികളിലും വലിയ സ്വീകാര്യത കൈവരിച്ച കൈലാഖ് സ്കോഡ ഇന്ത്യയുടെ വളർച്ചയിൽ കാര്യമായ പങ്ക് വഹിച്ചു.
പുതിയ സെഡാൻ അവതരിപ്പിക്കുന്നു
ആഗോള തലത്തിൽ വിജയം വരിച്ച മറ്റൊരു സെഡാൻ താമസിയാതെ സ്കോഡ ഇന്ത്യൻ വിപണിയിൽ. അവതരിപ്പിക്കും കൂടുതൽ ഷോറൂമുകളാരംഭിച്ച് ആവശ്യക്കാരുടെ അടുത്തെത്തുന്നതിനൊപ്പം ഇതിനകം സ്കോഡ കാറുകളുടെ ഉടമകളായിട്ടുള്ളവരെ തൃപ്തിപ്പെടുത്തുന്നതിന് കുറേയധികം വാറണ്ടി, മെയിന്റനൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് പാക്കേജുകൾ സ്കോഡ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കോഡ സൂപ്പർ കെയർ മെയിന്റനൻസ് പാക്കേജായി ഒരു വർഷത്തേക്ക് എല്ലാ സ്കോഡ കാറുകൾക്കും സൗജന്യ സർവീസ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |