ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുമായി ഭിന്നതയിൽ കഴിയുന്ന എംപി ശശിതരൂരിനെ കടന്നാക്രമിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. പാർലമെന്ററി പാർട്ടി യോഗത്തിൽ തരൂർ പങ്കെടുക്കുന്നതിനെ എതിർത്തുകൊണ്ടാണ് ഉണ്ണിത്താൻ പരസ്യമായി തരൂരിനെ വിമർശിച്ചത്.
തരൂരിന്റെ സാന്നിധ്യം യോഗത്തിന്റെ രഹസ്യസ്വഭാവത്തിന് ഭീഷണിയാകുമെന്നും ബിജെപിക്ക് വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു. യോഗത്തിൽ പങ്കെടുക്കണമെങ്കിൽ തരൂരിന് അപാര തൊലിക്കട്ടി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തരൂരിന്റെ കോൺഗ്രസ് പാർട്ടിയോടുള്ള പ്രതിബദ്ധത ഉണ്ണിത്താൻ ചോദ്യം ചെയ്തു. പാർട്ടിയിൽ തുടരാൻ വിമുഖതയുണ്ടെങ്കിൽ സ്വയം രാജിവച്ച് പുറത്തു പോകണം. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പാർട്ടി മുൻകൈ എടുത്തുകൊണ്ട് അദ്ദേഹത്തെ പുറത്താക്കില്ലെന്നാണ് ഉണ്ണിത്താൻ വ്യക്തമാക്കുന്നത്.
കോൺഗ്രസ് നേതൃത്വത്തെ കളങ്കപ്പെടുത്തുന്ന തരൂരിന്റെ പ്രസ്താവനകൾക്കെതിരെ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |