ചെവിവേദനയെ വൈദ്യശാസ്ത്രപരമായി ഒറ്റാള്‍ജിയ എന്നാണ് പറയുന്നത്ത്. ചെവിവേദന ഒരു ചെവിയിലോ ഇരു ചെവികളിലോ അനുഭവപ്പെടാം. അത് തുടര്‍ച്ചയായും ഇടവേളകളിലും ഉണ്ടാകുന്ന വേദനയാകാം. ചെവി അടഞ്ഞിരിക്കുന്നതുകൊണ്ടോ ചൊറിച്ചില്‍ മൂലമോ, അല്ലാതെയോ ചെവി വേദന ഉണ്ടാകാം.
സാധാരണയായി ചെവി വേദനയുടെ കാരണങ്ങള്‍ എന്തെല്ലാം?
1. ചെവിയിലെ പ്രശ്‌നങ്ങള്‍ കാരണം (പ്രൈമറി ഒറ്റാള്‍ജിയ)
2. മറ്റു ഭാഗങ്ങളില്‍ നിന്നും ചെവിയിലേക്കുള്ള വേദന കാരണം (സെക്കന്ററി ഒറ്റാള്‍ജിയ).
പ്രൈമറി ഒറ്റല്‍ജിയയുടെ പൊതുവായ കാരണങ്ങള്‍
1. ചെവിക്കായം ഉണ്ടാകുമ്പോള്‍
2. ചെവിക്കുള്ളിലെ രോമകൂപങ്ങളില്‍ ഉണ്ടാകുന്ന അണുബാധ
3. ചെവിയ്ക്കുള്ളില്‍ എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍
4. കര്‍ണ്ണനാളത്തിലുള്ള (Ear canal) ഫംഗസ് അണുബാധ
5. കര്‍ണ്ണനാളത്തിലെ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ - Otitis Externa
6. മദ്ധ്യകര്‍ണത്തിലെ (Middle ear) അണുബാധ - Acute or Chronic Otitis Media
7. യുസ്റ്റേഷ്യന്‍ ട്യൂബ് പ്രവര്‍ത്തനക്ഷമമല്ലാതാവുക
8. വിമാന യാത്രയില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദ വ്യതിയാനം മൂലമോ മറ്റു കാരണങ്ങളാലോ ചെവിയില്‍ മുറിവ് ഉണ്ടാകുമ്പോള്‍
9. അപകടകരമായതോ അല്ലാത്തതോ ആയ മുഴകള്‍ (Benign or Malignant Neoplasms)
സെക്കന്‍ഡറി ഒറ്റാള്‍ജിയയുടെ കാരണങ്ങള്‍
1. പല്ലുവേദന കാരണം - ദന്തക്ഷയം, മോണയിലെ അണുബാധ
2. ടെമ്പോറോമാന്‍ന്റിബുലാര്‍ ജോയിന്റ് ഡിസോഡര്‍ - പല്ല് കടിക്കുക, എല്ല് തേയ്മാനം, അനുയോജ്യമല്ലാത്ത കൃത്രിമ പല്ല്.
3. തീവ്രമായ ടോണ്‍സില്‍സ് അണുബാധ, ടോണ്‍സില്‍സ് അണുബാധ മൂലം പഴുപ്പ് ഉണ്ടാവുക.
4. പാരാനേസല്‍ സൈനസുകളിലെ അണുബാധ / അലര്‍ജി മൂലമുള്ള തുമ്മലും ജലദോഷവും.
5. കഴുത്തിനെയും നട്ടെല്ലിനെയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ - Spondylosis / injury.
ഇവ കൂടാതെ മാനസിക കാരണങ്ങളാലും ചെവിവേദന അനുഭവപ്പെടാം.
ചെവിവേദനയുള്ളപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍
1. ചെവിയുടെ പുറമെ ചെറിയ രീതിയില്‍ ചൂട് പിടിക്കുക.
2. വേദന ശമിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം.
3. കിടക്കുമ്പോള്‍ തലയുടെ ഭാഗം ഉയര്‍ത്തി വയ്ക്കുക.
4. ചെവിവേദന ഇടയ്ക്കിടെ ഉണ്ടാകുന്നെങ്കിലോ വേദന സ്ഥിരമായി ഉണ്ടെങ്കിലോ തീവ്രമാവുകയോ ചെയ്താല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.
ചെവി വേദനയുള്ളപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
1. കോട്ടന്‍ ബട്‌സ്, പിന്‍ പോലെയുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍ ചെവിയുടെ ഉള്ളില്‍ ഇടരുത്.
2. ചെവിക്കുള്ളില്‍ വെള്ളം കയറാതെ സൂക്ഷിക്കുക.
3. ചെവിയുടെ ഉള്ളില്‍ എണ്ണ ഒഴിക്കരുത്.
4. ചെവിക്കായം സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുത്.
5. ശക്തമായി മൂക്ക് ചീറ്റരുത്.
6. ചെവി വേദനയുള്ളപ്പോള്‍ നീന്തല്‍ ഒഴിവാക്കുക.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കൃത്യസമയത്ത് ചികിത്സ തേടുകയാണെങ്കില്‍ രോഗകാരണം കണ്ടുപിടിച്ച് കഴിയുന്നത്ര വേഗത്തില്‍ ചെവി വേദനയില്‍ നിന്നും മോചനം നേടാം.
Dr. Dhanashree A Iyengar
Junior Consultant ENT
SUT Hospital, Pattom
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |