കോഴിക്കോട്: കനത്ത മഴയിൽ ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുമ്പോഴും ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിൽ നിയമനമില്ല. സംസ്ഥാനത്ത് അറുനൂറോളം ഒഴിവുണ്ട്. ഇത് നികത്താത്തതിനാൽ രോഗപ്രതിരോധ പ്രവർത്തനം മന്ദഗതിയിൽ..
ഒമ്പത് മാസം മുമ്പ് നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ ജൂനിയർ ഹെൽത്ത് ഇൻ സ്പെക്ടർ ഗ്രേഡ് 2 തസ്‌തികയിലേക്ക് രണ്ടായിരത്തോളം ഉദ്യോഗാർത്ഥികളുണ്ട്.1837
ഒഴിവുണ്ട്. 72 നിയമനമേ നടന്നിട്ടുള്ളൂ. കോട്ടയം ജില്ലയിൽ 32 പേരെ നിയമിച്ചതൊഴിച്ചാൽ മറ്റു ജില്ലകളിൽ നിയമനം നാമമാത്രം. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ ഒരാളെ പോലും നിയമിച്ചിട്ടില്ല.
ടെക്നിക്കൽ അസിസ്റ്റന്റ്, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ( ഗ്രേഡ് 1,2) തസ്‌തികകളിൽ ഇക്കൊല്ലം വിരമിച്ചവരുടെ 200 ഓളം ഒഴിവുണ്ട്. സീനിയോറിറ്റി തർക്കവുമായി ബന്ധപ്പെട്ട് കേസുള്ളതിനാൽ റിട്ടയർമെന്റ് വേക്കൻസികളിൽ നിയമനം നടത്താത്തുന്നില്ല. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ സീനിയോറിറ്റി തർക്കമുണ്ടായപ്പോൾ, സർക്കാർ താത്ക്കാലിക പ്രൊമോഷൻ നടത്താൻ കോടതിയിൽ നിന്ന് അനുവാദം വാങ്ങി. ഇപ്പോഴത്തെ ലിസ്റ്റിൽ അത്തരം നീക്കമില്ല. നിലവിലുള്ള തസ്തികകളിൽ സ്‌ഥാനക്കയറ്റം വൈകുന്നതാണ് മറ്റൊരു പ്രശ്നം.
ഒഴിവ്, നിയമനം:
തിരുവനന്തപുരം....162-0
കൊല്ലം.... 148-0
പത്തനംതിട്ട ....96-7
ആലപ്പുഴ....117-15
ഇടുക്കി....119-1
കോട്ടയം....116-32
എറണാകുളം....135 - 3
തൃശൂർ....172-0
പാലക്കാട്....154-1
മലപ്പുറം....170-3
കോഴിക്കോട്....141-7
വയനാട്.... 68-2
കണ്ണൂർ....151-3
കാസർകോട്.... 88-3
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ നിയമനം ഇനിയും വെെകിയേക്കും.
-അഖിൽ എ.കെ,
ജോ. സെക്രട്ടറി,
ജെ.എച്ച്.ഐ. റാങ്ക് ഹോൾഡേഴ്സ് യൂണിയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |