ചിറ്റൂർ: കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്.അച്യുതാനന്ദന്റെ വേർപാടിൽ നല്ലേപ്പിള്ളിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം ബിനുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ കെ.പരിയസ്വാമി (കോൺഗ്രസ്റ്റ് ), എ.രാമചന്ദ്രൻ (ജനതാദൾ എസ്), കെ.മുത്തു (സി പി ഐ) ,മോഹനൻ ( ബി.ജെ.പി) ,വി. ഹക്കിം (ജെഡിഎസ്), ഗണപതി മാസ്റ്റർ (വ്യാപാരി വ്യവസായി ഏകോപന സമിതി), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സുജാത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.അനിഷ, വൈ: പ്രസിഡണ്ട് കെ.സതീഷ്, കെ.ദാമോദരൻ (കോൺ), വി. പി.വിജയൻ (അമ്മ നാടകവേദി), ശിവകുമാർ (വിവേകാനന്ദ ലൈബ്രറി) ,പി.ശ്രീജിത്ത്, മുത്തലി, നിഷാന്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |