മാഡ്രിഡ് : മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ളീഷ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോഡ് ഈ സീസണിൽ ലോൺ വ്യവസ്ഥയിൽ സ്പാനിഷ് ചാമ്പ്യൻക്ളബ് ബാഴ്സലോണയിൽ കളിക്കും. 27കാരനായ റാഷ്ഫോഡ് കഴിഞ്ഞസീസണിന്റെ പകുതിമുതൽ ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാഡമിയിൽ കളി പഠിച്ച റാഷ്ഫോഡ് ക്ളബിനുവേണ്ടി 429 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയിട്ടുണ്ട്. അഞ്ച് കിരീടനേട്ടങ്ങളിലും പങ്കാളിയായി. ഇംഗ്ളണ്ട് ദേശീയ ടീമിനുവേണ്ടി 62 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |