കൊല്ലം: മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എൻ.ചെല്ലപ്പൻപിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സജീവ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി സി.പി.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് സി.എസ്.ഷിജി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർമാരായ വിദ്യ പ്രതാപ്, ശിവ ഗണേഷ്, എം.ജെ.ദൃശ്യ, ശ്രീജയ അരവിന്ദ്, എ.രമ്യ, വീണ.വി.പിള്ള, എ.എസ്.ആരതി, എസ്.ആർ.അശ്വതി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |