കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ ഉദ്ദേശിച്ച് കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിൽ ദൂരം വളരെ കുറവാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബി.ജെ.പി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ജയിൽ ചാട്ടത്തെത്തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം, ഏതുകാര്യവും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗിക്കുന്ന ഹീനമായ ശ്രമത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |