കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ഗുരുതര സുരക്ഷാവീഴ്ചയാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി കുറ്റപ്പെടുത്തി. അതീവ സുരക്ഷയുള്ളതാണ് കണ്ണൂർ സെൻട്രൽ ജയിൽ. അവിടെനിന്ന് ഗോവിന്ദച്ചാമിയെ പോലൊരു പ്രതി രക്ഷപ്പെടാൻ ഇടയാക്കിയ സാഹചര്യം, സർക്കാർ സ്ത്രീസുരക്ഷയ്ക്ക് നൽകുന്ന പരിഗണനയുടെ നേർസാക്ഷ്യമാണ്. അടിമുടി ദുരൂഹതയും ഗൂഢാലോചനയുമാണ് വെളിവാകുന്നത്. കേരളത്തിലെ ജയിലുകൾ കുറ്റവാളികൾക്ക് സുഖവാസ കേന്ദ്രങ്ങളാവുകയാണ്. ഉള്ളിൽ നിന്ന് സഹായം ലഭിക്കാതെ ഇത്തരമൊരു സാഹസത്തിന് ഗോവിന്ദച്ചാമി മുതിരുമോയെന്നത് സംശയമാണെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |