കണ്ണൂർ: പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.സെല്ലിന്റെ കമ്പിയിൽ ദ്രവിക്കാനായി ഉപ്പ് തേച്ച് തുരുമ്പിപ്പിച്ചു, ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ചു; ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങിയാണ് ചപ്പാത്തി മാത്രം കഴിച്ചത്. മാസങ്ങളായി വ്യായാമം ചെയ്തു.ശരീരഭാരം പകുതിയായി കുറഞ്ഞിരുന്നു. ജയിൽ കമ്പി കട്ട് ചെയ്യാനുള്ള ആയുധം നേരത്തെ എത്തിച്ചു.ജയിലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് നിന്നും ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കമ്പികൾ മുറിച്ചുകൊണ്ടിരിക്കുകയായിരുന്നു.ജയിൽ മോചിതരായാവരുടെ തുണികളും ശേഖരിച്ചു വച്ചിരുന്നു.
ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ചിത്രമെന്നു പറഞ്ഞ് ഇന്നു രാവിലെ ജയിൽവകുപ്പ് പുറത്തു വിട്ടതിൽ മൊട്ടയടിച്ച്, കുറ്റിത്താടിയുള്ള രൂപമായിരുന്നു. എന്നാൽ പിടികൂടുമ്പോൾ കട്ടത്താടിയും മുടിയുമായിരുന്നു.ഷേവിംഗ് അലർജിയാണെന്ന കാരണം പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളർത്തിയത്. പുറത്തിറങ്ങിയാൽ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |