ആലുവ: നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലസന്ദേശം അയക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ആലങ്ങാട് കൊടുവഴങ്ങ സ്വദേശി വൈശാഖിനെ(34)യാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് പിൻവശത്ത് നിൽക്കുകയായിരുന്ന വീട്ടുകാർക്ക് മുമ്പിലാണ് നഗ്നതാപ്രദർശനം നടത്തിയത്. പിന്നീട് മൊബൈലിലേക്ക് അശ്ലീല സന്ദേശം അയക്കുകയും കല്ലെറിഞ്ഞ് വീടിന്റെ ജനൽച്ചില്ല് തകർക്കുകയും ചെയ്തു. ഇൻസ്പെക്ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |