കൊച്ചി: ഇന്ത്യയുടെ പ്രസിഡൻഷ്യൽ ലിമോസിനായ എം.ജി എംവിപണിയിൽ അവതരിപ്പിച്ചു.
പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക്, കോൺക്രീറ്റ് ഗ്രേ എന്നീ വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന എം.9, ഒരുപക്ഷം രൂപ മുടക്കി ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം. ആഗസ്റ്റ് 10 മുതൽ വിതരണം ആരംഭിക്കും.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട യൂറോ എൻ.സി.എ.പി ആൻഡ് എ.എൻ.എ.സി.പി സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം 5സ്റ്റാർ സുരക്ഷാ റേറ്റിംഗാണുള്ളത്.
90 കിലോവാട്ട് അവർ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 245 എച്ച്.പി കരുത്തുള്ള മോട്ടോറാണ് എം9 നയിക്കുന്നത്.
എം.ജി. എം 9ൽ 245 എച്ച്.പി, 350 എൻ.എം എന്നിവയുടെ പീക്ക് പവറും ടോർക്ക് ഔട്ട്പുട്ടും പുറപ്പെടുവിക്കാൻ കഴിവുള്ള 90 കെ.ഡബ്ല്യൂ.എച്ച്. എൻ.എം.സി ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 548 കിലോമീറ്റർ റേഞ്ച് നൽകും. സ്റ്റാൻഡേർഡ് ഇൻസ്റ്റാലേഷനോടുകൂടിയ 11 കിലോവാട്ട് വാൾ ബോക്സ് ചാർജറും ഇലക്ട്രിക് എം.പി.വിക്ക് 3.3 കിലോവാട്ട് പോർട്ടബിൾ ചാർജറും നൽകുന്നുണ്ട്.
വില
69.90
ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |